കോട്ടയം : പാറത്തോട് യുവതി ബസിൽനിന്ന് വീണ സംഭവം; നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു, ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എങ്കിൽ ഉറപ്പായും നിയമ നടപടികൾ ഉടൻ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ ബസിൽ നിന്ന് തെറിച്ചുവീണിട്ടും യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ബസ്സ് പോയി എന്ന് യുവതി പരാതി പറഞ്ഞത് .
പാറത്തോട് ആണ് സംഭവം ‘സെറാ’ ബസില്‍ നിന്ന് വീണാണ് യുവതിക്ക് പരിക്കേറ്റത്. അംഗൻവാടി ഹെല്പ്യായ പൊടിമാറ്റം സ്വദേശിനിക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നു യുവതി ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് മുൻപോട്ട് എടുക്കുകയും വീണത് കണ്ടിട്ടും ബസ് അൽപ സമയം നിർത്തി ഇട്ട ശേഷം ബസ് പോയെന്നു യുവതി പറഞ്ഞു,നാട്ടുകാരാണ് യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരുക്കുകൾ.സംഭവം വാർത്തയായതിനെ തുടർന്ന് സെറാ ബസ് മാനേജ്മെന്റ് യുവതിയെ ഹോസ്പിറ്റലിൽ എത്തി കാണുകയും വേണ്ട സഹായം ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.