മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോജനീയാവസ്ഥ പരിഹരിക്കണം : യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണംമ്പള്ളി

മാടപ്പള്ളി : ജലജീവൻ മിഷൻ ഉൾപ്പെടെ പദ്ധതികൾക്കുവേണ്ടി പൊളിച്ച റോഡുകളുടെയും , പിഡബ്ല്യുഡി റോഡുകളുടെ ശോജനീയാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തും, എംഎൽഎ യും തയ്യാറാകണം. പഞ്ചായത്തിലെ വിവിധ റോഡുകളിൽ കൂടി കടന്നുപോയാൽ കുഴിയേതാ റോഡ് ഏതാ എന്ന് തപ്പി തടഞ്ഞു പോകേണ്ട അവസ്ഥയാണ്. ജനങ്ങളുടെ നികുതി പണം കൊണ്ട് വിദേശ യാത്ര നടത്തുന്നവർ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എത്രയും വേഗം പഞ്ചായത്തിലെ റോഡുകളുടെ ശോജനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഉപരോധവും എംഎൽഎ യെ വഴിയിൽ തടയുന്ന സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

Advertisements

Hot Topics

Related Articles