ഓടയിൽ വീണ മൊബൈൽ ഫോൺ എടുത്തു നൽകി പാമ്പാടി ഫയർഫോഴ്സ് യൂണിറ്റ്

കോട്ടയം : ഓടയിൽ വീണ മൊബൈൽ ഫോൺ എടുത്തു നൽകി പാമ്പാടി ഫയർഫോഴ്സ് യൂണിറ്റ് . ഇല കൊടിഞ്ഞി സ്വദേശി പൗലോസിന്റെ ഫോൺ ആണ് ഓടയിൽ വീണത്.പാമ്പാടി ഗവൺമെന്റ് ആശുപത്രിയിൽ രോഗിയെ കണ്ടതിനുശേഷം ബൈക്കിൽ വന്ന പൗലോസ് ആശുപത്രി കവാടത്തിന് മുമ്പിലുള്ള ഓടയുടെ മുകളിലുള്ള ഗ്രില്ലിൽ വാഹനം തെന്നി തന്റെ പോക്കറ്റിലുള്ള മൊബൈൽ ഓടയിൽ വീണത്. സമീപത്തുള്ള ഓട്ടോറിക്ഷക്കാരുംആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ശ്രമിച്ചെങ്കിലും മൊബൈൽ എടുക്കാൻ സാധിച്ചില്ല. തുടർന്ന് പാമ്പാടി ഫയർഫോഴ്സിനെ അറിയിക്കുകയും സംഭവ സ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റ് എത്തി ഗ്രില്ലിനോട് ചേർന്നുള്ള സ്ലാബ് ഇളക്കിമാറ്റി ആണ് മൊബൈൽ തിരികെ എടുത്തത്.

Advertisements

Hot Topics

Related Articles