കോട്ടയം : ഇന്ത്യയിലെ ക്രൈസ്‌തവ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന മെഗാ ക്രൈസ്‌തവ സംഗമത്തിനു (പ്രത്യാശോത്സവം2024) നവംബറിൽ കോട്ടയം വേദിയാകും. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ നവംബർ 27 മുതൽ 30 വരെയാണ് സമ്മേളനം നടക്കുന്നത്.ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ക്രൈസ്‌തവ സഭയായ യോഡോ ഫുൾ ഗോസ്‌പൽ സഭയുടെ സീനിയർ പാസ്റ്ററും ലോകപ്രശസ്‌ത പ്രഭാഷകനുമായ റവ.യങ് ഹൂൺ ലീയും സംഘവും ഇതിനായി കേരളത്തിലെത്തും.ഇവരോടൊപ്പം റവ.ഡി.മോഹൻ, റവ.വി.ജോൺസൻ, സാമുവൽ പട്ട തുടങ്ങിയവരും പ്രഭാഷകരായി ഉണ്ടാകും.ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ക്രിസ്‌ത്യൻ സംഗീത ബാൻഡുകളും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീതനിശയും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും. മുന്നൂറോളം പേരടങ്ങുന്ന ഗായകസംഘം സംഗീതവിരുന്നൊരുക്കും.പകൽ പവർ കോൺഫറൻസുകളും യൂത്ത് മീറ്റിങ്ങുകളും നടക്കും. യോഡോ ഫുൾ ഗോസ്‌പൽ സഭയുടെ സ്ഥാപകനും ലോകപ്രശസ്‌ത പ്രഭാഷകനുമായ റവ.പോൾ യോംഗിചോ 1999 ൽ കോട്ടയത്ത് എത്തിയിരുന്നു. 2008 മുതൽ സഭയുടെ പിൻഗാമിയായി വന്ന റവ.യങ് ഹൂൺ ലീയാണ് ഈ വർഷം മുഖ്യപ്രഭാഷകനായി എത്തുന്നത്. ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രഭാഷകനും ബൈബിൾ പണ്ഡിതനുമാണ് റവ. യങ് ഹൂൺ ലീ.വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള സ്റ്റേഡിയങ്ങളും,ഓഡിറ്റോറിയങ്ങളും താമസത്തിനും പാർക്കിങ്ങിനുമായി ബുക്ക് ചെയ്‌തു കഴിഞ്ഞു. പാസ്റ്റർ ഡോ.കെ.സി.ജോൺ, റവ.ആർ.ഏബ്രഹാം, ജോയി താനവേലി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.വിപുലമായ ആലോചനായോഗം ചൊവ്വാഴ്ച (14/05/2024) വൈകുന്നേരം 3.30 ന് കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടക്കും.റവ. കെ സി ജോൺറവ. ആർ. ഏബ്രഹാംബ്രദർ ജോയി താനവേലിൽജോൺസൺ മാത്യുറ്റോണി വർഗീസ്( ഫോൺ.9400080000)