ആർപ്പൂക്കരയെ മാലിന്യ വിമുക്തമാക്കണം;ഗ്രാമീണ ടൂറിസത്തിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കാൻ നടപടി വേണമെന്ന് ഇസ്കഫ്

ആർപ്പൂക്കര : കാർഷിക ഗ്രാമമായ ആർപ്പൂക്കരയെ മാലിന്യ വിമുക്തമാക്കി ഗ്രാമീണ ടൂറിസത്തിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കാൻ നടപടി വേണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ആർപ്പൂക്കര മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.പരമ്പരാഗത നീർച്ചാലുകൾ നികന്നതും വെള്ളമൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ തോടുകളിൽ അഴുക്ക് കെട്ടി കിടക്കുന്നതും ഗ്രാമത്തെ ഗുരുതരമായ  പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്.

Advertisements

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഒഴുകിയെത്തുന്ന സംസ്കരിക്കാത്ത മാലിന്യങ്ങൾ ആരോഗ്യപ്രശ്നങ്ങളും ഉയർത്തുന്നു. സമീപകാലത്ത് നടന്ന ഒരു പഠനത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പഞ്ചായത്ത് ആയി ആർപ്പൂക്കരയെ അടയാളപ്പെടുത്തിയിട്ടുള്ള വിവരം കൺവെൻഷൻ ചൂണ്ടിക്കാട്ടി.എഴുത്തിനും, നാടകത്തിനും, സിനിമയ്ക്കും ഉൾപ്പെടെ എല്ലാ കലാ പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്ന കാലഘട്ടത്തെ പ്രതിരോധിക്കാൻ നാട്ടിൻപുറങ്ങളിലെ സാംസ്കാരിക പ്രവർത്തനം ശക്തിപ്പെടുത്താനും ഗ്രാമത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ഇടപെടാനും കൺവെൻഷൻ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്കഫ് ജില്ലാ സെക്രട്ടറി പി.വൈ. പ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എ.കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.ഒ എസ് അനീഷ്, പി.ജി. സുഗത കുമാർ, തോമസ് പി.സി., സി.കെ.സുമേഷ് , സി.ആർ. രാജപ്പൻ,പി ഡി സജിമോൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.എസ്. ഷാജി മോൻ ( പ്രസിഡൻ്റ്) , കെ.സി. ഷിബു ( വൈസ് പ്രസിഡൻ്റ്), സജി പി. തോമസ് (സെക്രട്ടറി), കെ.പി. രാജേഷ്, പി.ബി. സലിചന്ദ്രൻ (ജോ:സെക്രട്ടറിമാർ), അനിൽകുമാർ എസ്. (ട്രഷറർ) എന്നിവരെ കൺവെൻഷൻ തെരെഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.