കേരള ജേർണലിസ്റ്റ് യൂണിയൻ വൈക്കം, തലയോലപ്പറമ്പ്,മേഖല കൺവെൻഷൻ നടന്നു

വൈക്കം : കേരള ജേർണലിസ്റ്റ് യൂണിയൻ വൈക്കം, തലയോലപ്പറമ്പ്, മേഖല കൺവെൻഷൻ നടന്നു.മേഖലാ പ്രസിഡൻ്റ് സുഭാഷ് ഗോപി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.അജാമിളൻഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് ശർമ, ഡി.ഷൈമോൻ, യു. ഉലഹന്നാൻ, തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മേഖല ഭാരവാഹികളായി കെ.കെ. ജയകുമാർ ( പ്രസിഡന്റ്) പി.ഡി. സുനിൽകുമാർ ( വൈസ് പ്രസിഡൻ്റ്) പി. സുമേഷ്കുമാർ (സെക്രട്ടറി) രാജ് മോഹൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles