ജാതി സംവരണം രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നുള്ള സുകുമാരൻ നായരുടെ പ്രസ്താവനക്കു പിന്നിൽ ഗൂഢ ലക്ഷ്യം : കെ.വി. ഇ.എസ്

കോട്ടയം : ജാതി സംവരണം രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന നിലവിലെ സംവരണ സംവിധാനം അട്ടിമറിക്കുന്നതിനായി നടത്തിവരുന്ന ഗൂഡ നീക്കങ്ങളുടെ ഭഗമാണെന്ന് കേരളാ വേലൻ ഏകോപന സമിതി (കെ.വി.ഇ.എസ്) സംസ്ഥാന കമ്മറ്റി ആരോപിച്ചു. സാമൂഹ്യ നീതി ഉറപ്പുവരുത്താൻ ഭരണഘടനയിലൂടെ വിഭാഗം ചെയ്ത സംവരണം ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും സമാന സംഘടനകളുമായി ചേർന്ന് ചെറുക്കാനും യോഗം തീരുമാനിച്ചു.സ്വാതന്ത്ര്യം നേടി ,7പതിറ്റാണ്ട് പിന്നിട്ടുമ്പോൾ രാജ്യത്തെ ജനതയുടെ യഥാർത്ഥ സാമൂഹ്യ അവസ്ഥ മനസ്സിലാക്കി പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജാതി സെൻസസ് അനിവാര്യമാണ്.

Advertisements

ജാതി സെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായ ബീഹാറിൽ നിന്നുമുള്ള റിപ്പേർട്ടുകൾ ഞെട്ടിക്കുന്നതാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ കാലത്തെ അവസ്ഥയിൽ നിന്നും അവിടെ അടിസ്ഥാന ജനവിഭാഗങ്ങൾക്കു യാതൊരു മാറ്റവും വന്നിട്ടില്ല.അർഹതപ്പെട്ടതിലും അധികം സ്വത്തും ,പദവികളും, മറ്റു വിഭവങ്ങളും കൈവശം വച്ചിരിക്കുന്നവരുടെ കണക്കുകൾ പുറത്തുവരും എന്നതിനാലാണ് ജാതി സെൻസസിനെ എൻ.എസ്.എസ്. എതിർക്കുന്നതെന്നും യാഗംഅഭിപ്രായപ്പെട്ടു.ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അന്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ വി.വി., സത്യരാജൻ , കെ.കെ. ശശി , പി.ജി. കമലാസനൻ , എം.എസ് ബാഹുലേയൻ, സുരേഷ് മയിലാട്ടുപാറ, ആർ.മുരളി, പത്മനാഭൻ മാഷ് പെരിന്തൽമണ്ണ, അനീഷ് കുമാർ ചിത്രം പാട്ട്, സി കെ അജിത് കുമാർ, വി എൻ കൃഷ്ണൻകുട്ടി, വി.കെ. സോമൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles