അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കിടങ്ങൂർ : അയൽവാസിയായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ ഭാഗത്ത് തേവർമറ്റത്തിൽ(തെങ്ങും തോട്ടത്തിൽ) ജോസ് ജോസഫ് എന്ന് വിളിക്കുന്ന ഷാജിമോൻ (62) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഉച്ചക്ക് 02.00 മണിയോട് കൂടി ഇയാളുടെ അയല്‍വാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാളെ കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

Advertisements

മധ്യവയസ്കൻ ഷാജിമോന് മദ്യം വാങ്ങി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ സതികുമാർ, എസ്.ഐ മാരായ ബാബു ചെറിയാൻ, ഗ്രിഗോറിയസ് ജോസഫ്, സി.പി.ഓ മാരായ ജോഷി മാത്യു, സന്തോഷ് കെ.കെ, ആരണ്യ മോഹൻ, അഖിൽ എൻ.ആർ, ജോസ് ചാന്തർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് കിടങ്ങൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി കഴിഞ്ഞുവരവേയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles