കോട്ടയം : വൈഎംസിഎ കോട്ടയം സബ് റീജിയന് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.കോട്ടയം വൈഎംസിഎയില്‍ ചേര്‍ന്ന യോഗം കോട്ടയം നഗരസഭ വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് റീജിയന് ചെയര്മാന് ജോമി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോബി ജെയ്ക് ജോര്‍ജ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ രഞ്ജു കെ. മാത്യു ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. നവീന്‍ മാണി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. റീജിയന് വനിതാ ഫോറം സംസ്ഥാന ചെയര്‍പേഴ്സണ്‍ ജൂലി അനില്‍, ലിജോ പാറെക്കുന്നുംപുറം, ജോസ് പുന്നൂസ്, അനീഷ് പുന്നന്‍ പീറ്റര്‍, ഫ്രാന്‍സിസ് ജേക്കബ്, റോയി പി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.