കോട്ടയം : കോട്ടയം താഴത്തങ്ങാടി സംരക്ഷണ ഭിത്തി നിർമിക്കുന്ന ഭാഗത്തുനിന്നും അല്പം മാറി ചാഞ്ഞു നിന്നിരുന്ന മാവ് പൂണ്ണമായും ആറ്റിലേക്ക് മറിഞ്ഞു. ആറ്റിലേക്ക് മറിഞ്ഞതിന്റെ ആഘാതത്തിൽ റോഡ് വിണ്ട് കീറി നിരവധി തവണ പിഡബ്ല്യുഡി അധികൃതരുടെ അടുത്ത് പരാതി നൽകുകയും അതിന്റെ ശിഖരങ്ങൾ വെട്ടാൻ ആവശ്യപ്പെട്ടെങ്കിലും പലതരത്തിലുള്ള കാരണം പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.നാട്ടുകാർ ഉടൻ തന്നെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും നാളെത്തന്നെ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റിക്കോളാമെന്നു ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.നിലവിൽ ഇപ്പോൾ താഴത്തങ്ങാടി സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുന്ന ജോലിയുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.