മലപ്പുറം : ഉപ്പട മലബാർ മാർത്തോമാ മിഷൻ കോംപ്ലക്സ്കിൽ കരുണ ഡി അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനോദ്‌ഘാടനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ആചരിച്ചു.മലങ്കര മാർത്തോമാ സുറിയാനി സഭ കുന്നംകുളം മലബാർ ഭദ്രാസനം അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മകരിയോസ് തിരുമേനി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇസ്മായിൽ മൂത്തേടം മുഖ്യ സന്ദേശം നടത്തി.മിതമായ നിരക്കിൽ സാധാരണക്കാർക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി കെമിക്കൽ ആൻഡ് ബിഹാവിഔറൽ ആസക്തികൾക്കുള്ള ചികിത്സയും സൈക്യട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്, ആൽക്കഹോളിക് അനോനിമസ് എന്നിവരുടെ സേവനങ്ങളും കരുണ ഡി- അഡിക്ഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്
Advertisements