എവിടെ തിരിഞ്ഞു നോക്കിയാലും ഒച്ചുകൾ മാത്രം : കോടിമത ടിബി റോഡിലെ വീട്ടുകാർക്ക് ആഫ്രിക്കൻ ഒച്ചുകൾ തലവേദനയാകുന്നു

കോട്ടയം : മഴക്കാലമായതോടുകൂടി ഒച്ചിന്റെ ശല്യം രൂക്ഷമാവുകയാണ് കോട്ടയം കോടിമത ടിബി റോഡിന് സമീപത്തായുള്ള വീടുകളിൽ വലിയ ദുരിതം തീർക്കുക ആണ് ഇപ്പോൾ.ഒരു മാസത്തോളം ആയി ഇങ്ങനെ ഉള്ള ഒച്ചിന്റെ പ്രശ്നം തുടങ്ങിയിട്ട് എന്നാണ് വീട്ടുക്കാർ പറയുന്നത്.ഉപ്പും ബ്ലീച്ചിംഗ് പൗഡറും ആണ് ഇപ്പോൾ ഒച്ചിനെ തുരത്താൻ വേണ്ടി വീട്ടുക്കാർ ഉപയോഗിക്കുന്നത്. വീടുകളുടെ ഉള്ളിലേക്കും ഒച്ച് കയറുന്ന അവസ്ഥയിലാണ് ഇപ്പോൾ.എംജി റോഡിൽ നിന്നുള്ള കണ്ടെയ്നറുകളിൽ നിന്നാണ് ഈ ഒച്ചകൾ എത്തുന്നത് എന്നും വീട്ടുകാർ പറയുന്നു.വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് ഈ ഒച്ചുകൾ വീട്ടുകാർക്ക് ഇപ്പോൾ ദുരിതം തീർക്കുന്നത്. തൊട്ടടുത്തുള്ള വാഴകളിലും കൃഷിയിടങ്ങളിലും എല്ലാം വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.പലതവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ പരാതികൾ നൽകിയെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

Advertisements

Hot Topics

Related Articles