മുണ്ടക്കയം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനം നടന്നു

കോട്ടയം : മുണ്ടക്കയം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരിയും വിവർത്തകയുമായ ശ്രീമതി റോസ്മേരി നിർവഹിച്ചു. ഹെഡ്മാസ്റ്റർ സാജു കുര്യൻ സ്വാഗതം ആശംസിച്ചു.അധ്യാപകനായ സുനിൽ സെബാസ്റ്റ്യൻ റോസ് മേരിയുടെ കൃതികളേയും കവിതകളേയും കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികളും റോസ്മേരിയുമായുള്ള സംവാദമാണ് തുടർന്ന് നടന്നത്.അധ്യാപകരായ സുജ കുര്യൻ, ജിജി തോമസ്, പ്രിൻസി തോമസ്, പ്രതിഭ എസ്, ജിസ്ജോ എം ജോസഫ്, ജോയസ് റ്റി.വി, ആൽവിൻ മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു. ബഡിംഗ് റ്റൈറ്റേഴ്സ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിതൃവേദി എന്നിവയിലെ അംഗങ്ങളായ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles