കാലവർഷക്കെടുതി : കുമരകത്തെ തകർന്ന വീടുകൾ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ

കോട്ടയം : കാലവർഷത്തിൽ കനത്ത നാശനഷ്ടമുണ്ടായ കുമരകം മേഖലയിലെ വീടുകൾ സന്ദർശിച്ച് സഹകരണ തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വീട്‌ തകർന്ന കുമരകം കൊല്ലകേരി വടക്കേകണ്ണങ്കേരി വീട്ടിൽ ദേവയാനിയുടെ കുടംബത്തിന്‌ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അടിയന്തര സഹായമായി നാലുലക്ഷം രൂപ നൽകും. ഇത്‌ സംബന്ധിച്ച്‌ നടപടികൾ വേഗത്തിലാക്കാൻ വില്ലേജ്‌ ഓഫീസർക്ക്‌ മന്ത്രി നിർദേശം നൽകി. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര മീറ്ററുകൾക്കപ്പുറം പാഠശേഖരത്തേക്ക്‌ പറന്നുപോയി വീഴുകയായിരുന്നു. ദേവയാനിയുടെ വീട്ടിലെത്തി ദുരവസ്ഥ നേരിൽ കണ്ട മന്ത്രി അടിയന്തര ഇടപെടലിന് നിർദേശം നൽകി. വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നതിന് അടിയന്തര സഹായം നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.കുമരകം മേഖലയിൽ ആഞ്ഞടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles