ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സീഗള്‍ ഇന്റര്‍നാഷണലിന്

കൊച്ചി : മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത്. കേരള സര്‍വ്വകലാശാല സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ കേരള അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisements

കേരള നിയമസഭാ സെക്രട്ടറി പ്രൊഫ.ഡോ.എന്‍. കൃഷ്ണ കുമാര്‍, യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ പ്രൊഫ.ഡോ.സാമന്ത സ്‌പെന്‍സ്, കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എന്‍.ഗിരീഷ് കുമാര്‍, സ്‌പെയിനിലെ ജീന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ: പ്രകാശ് ദിവാകരന്‍, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.വില്ലറ്റ് കൊറേയ, മാരിടൈം ബിസിനസ് ബുള്ളറ്റിന്‍ ചീഫ് എഡിറ്റര്‍ നാണു വിശ്വനാഥന്‍, പ്രൊഫസര്‍ ഡോ. സുരേഷ് ഘോദ്രാവോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സീഗള്‍ ഇന്റര്‍നാഷണല്‍, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയാണ്.പത്ത് രാജ്യങ്ങളിലായി പതിനഞ്ച് ശാഖകളുള്ള കമ്പനിക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അംഗീകാരമുണ്ട്. സീഗള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിരവധി വ്യക്തികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിവരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.