കോട്ടയം : കോട്ടയം കോടിമത എം സി റോഡിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്കിടിച്ച് മധ്യവയസ്കിന് പരിക്ക്.കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. കോതമംഗലം പരുമല സ്വദേശിയുടെ ബൈക്കാണ് ഇടിച്ചത്. ഇന്ന് രാത്രി 7 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം കോടിമത പാലത്തിന് സമീപം കൊണ്ടോടി പമ്പ് റോഡിലായിരുന്നു അപകടമുണ്ടായത്.റോഡ് മുറിച്ച് കടന്ന സമയത്ത് മധ്യവയസ്കനെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇയാളെ പിന്നീട് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ കാലിനും തലയ്ക്കും പരിക്കുകൾ പറ്റിയിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.ഇദ്ദേഹം കറുത്ത വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.ചിങ്ങവനം പോലീസ് സംഭവത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.