കോട്ടയം : കോട്ടയം ഭാവന ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷവും ഡോ. ബിബിന ജോണിന്റെ യാത്ര അയപ്പും ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യുദ്ധ കൊതിയന്മാരായ ആയുധ നിർമ്മാതാക്കൾ രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്നതിന് പണിയെടുക്കുന്നു. ലോകത്ത് സമാധാനവും സാഹോദര്യവും നിലനില്ക്കണമെന്നാണ് യേശുദേവന്റെ സന്ദേശം അതിന് വേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി മാനേജിംഗ് ഡയറക്ർ ജേക്കബ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. ടോണി അലോഷ്യസ്, ഡോ. മിലൻ ടോം,സുജാത പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements