കോട്ടയം : തിരുനക്കര അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നടത്തുകയും അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തിരുനക്കര അസോസിയേഷന്റെ എല്ലാ ഭവനങ്ങളിലും കേക്കുകളും അസോസിയേഷൻ പുറത്തിറക്കുന്ന കലണ്ടറും എത്തിച്ചു നൽകി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അസോസിയേഷന്റെ ക്രിസ്മസ് കരോളിൽ പങ്കാളികളായി. കരോൾ സംഘമായി എത്തിയ അസോസിയേഷൻ അംഗങ്ങൾക്ക് എല്ലാ ഭവനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.
Advertisements