പാറമ്പുഴ : കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ ക്രിസ്മസ് നവവത്സര ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ക്രിസ്മസ് നവവത്സര സന്ദേശം നടത്തി. രാജേഷ് തിരുമല, അരവിന്ദാക്ഷൻനായർ എം, രാജേന്ദ്രൻ എൻ, ബിബിൻ. പി. ബേബി എന്നിവരെ ആദരിച്ചു.കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു, ലിസി കുര്യൻ, വി. എസ്. ചന്ദ്രശേഖരൻ നായർ, റോസ് ജോസ് നെടിയകാല, പ്രൊഫ. ഷാജി ജോസഫ്, ജോസഫ് താനമാവുങ്കൽ, ജെയിംസ് മണ്ണൂശ്ശേരി, ഇ. കെ മോഹൻദാസ്, സെന്നിച്ചൻ കുര്യൻ, പ്രസാദ് തോട്ടങ്കരമാലിയിൽ, പ്രദീപ് മാത്യു എന്നിവർ പ്രസംഗിച്ചു