എംജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കെ എസ് യൂവിന് ചരിത്ര വിജയം

കോട്ടയം : എംജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കെ എസ് യൂവിന് ചരിത്ര വിജയം.നീണ്ട നാളുകൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ്, കോട്ടയം ബസേലിയസ് കോളേജും കെ എസ് യു പിടിച്ചെടുത്തു.ചങ്ങനാശ്ശേരി എസ് ബി കോളേജ് കെ എസ് യൂ യൂണിയൻ നിലനിർത്തി, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്സ് കോളേജിൽ യുയുസി , മാഗസിൻ എഡിറ്റർ സ്ഥാനങ്ങളും, കോട്ടയം സി എം എസ് കോളേജ്,മാന്നാനം കെ ഇ കോളേജ്,അരുവിത്തറ സെന്റ് ജോർജ് കോളേജ് എന്നിവിടങ്ങളിൽ കോളേജ് യൂണിയനിലേക്ക് മൂന്ന് പ്രതിനിധികളെയും ഉൾപ്പടെ കോട്ടയം ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും കെ എസ്‌ യുവിന് മികച്ച മുന്നേറ്റം നടത്തുവാനായെന്ന് കെ എസ് യൂ ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു.

Advertisements

Hot Topics

Related Articles