കോട്ടയം : ആന കേരളത്തിന് വീണ്ടും ഒരു നഷ്ടം.അക്ഷരനഗിരിയുടെ യുവരാജകുമാരൻ കൊമ്പൻ ഗജവീരൻ വേണാട്ടുമറ്റം ശ്രീകുമാർ ചരിഞ്ഞു.പാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു വേണാട്ടുമറ്റം ശ്രീകുമാർ. വെള്ളൂത്തുരുത്തി കാവിലമ്മയുടെ 2022 ആനയൂട്ടിൽ പങ്കെടുത്ത അക്ഷരനഗരിയുടെ യുവരാജാവ് ആണ് വേണാട്ടുമറ്റം ശ്രീകുമാർ. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു വേണാട്ടുമറ്റം ശ്രീകുമാർ. കൂടാതെ കേരളത്തിലെ വിവിധ പൂരങ്ങളിൽ തലയെടുപ്പോടെ വേണാട്ടുമറ്റം ശ്രീകുമാർ എത്താറുണ്ടായിരുന്നു.
Advertisements