കോട്ടയം : കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ സ്പോൺസർഷിപ്പിൽ കോട്ടയം ആസ്ഥാനമായുള്ള വിവിഡ് എൻ്റർടെയിൻമെൻ്റ് എന്ന ഈവൻ്റ് ആൻ്റ് എക്സ്സ്സ്പോ കമ്പനി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 20 മുതൽ ജനുവരി 5 വരെ “കോട്ടയം പുഷ്പോത്സവം” ഫ്ളവർ ഷോ സംഘടിപ്പിക്കുന്നു.കേരളത്തിൽ ആദ്യമായി ഒരു യൂറോപ്യൻ മോഡൽ ഫ്ളവർ ഷോയാണ് മുഖ്യാ കർഷണം, യുറോപ്യൻ മോഡലിലുള്ള കെട്ടിടങ്ങൾക്കിടയിൽ പുഷ്പങ്ങൾ അറേൻജ് ചെയ്തുകൊണ്ട് വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.കൂടാതെ 1000 Sqft. ൽ മറ്റൊരു ഫ്ളവർ ഷോയും നിർമ്മിച്ചിട്ടുണ്ട്. കാണികൾക്ക് ഒരു വ്യത്യ സമായ അനുഭവം പകരാൻ “Door Forest Flower Show” ഇല്യൂമിനേഷൻ ലൈറ്റു കൾകൊണ്ട് നിർമ്മിച്ചിരിക്കുന്നു.
കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള 100 ഓളം വാണീജ്യസ്റ്റാളുകളും കോഴിക്കോടൻ ഫുഡ്കോർട്ടും ഉണ്ടായിരിക്കുന്നതാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഫാമിലി ഗയിംസും ചെടി കൾ വാങ്ങുന്നവർക്കായി നഴ്സറിയും സംഘടിപ്പിച്ചിരിക്കുന്നു.മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി Entrance Fees 70/- Rs. മാത്രമാണ്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെ ഷോ ഉണ്ടായിരിക്കുന്നതാണ്.കോട്ടയം പുഷ്പോത്സവം ഉദ്ഘാടനം 20-ാം തീയതി വൈകുന്നേരം 5 മണിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിക്കുന്നതാണ്.ഫ്ളവർ ഷോ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ ഗോപകുമാർ ബി. നിർവ്വഹിക്കുന്നതാണ്.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി ആദ്യ സെയിൽ നിർവ്വഹിക്കുന്നതാണ്.കോട്ടയം മർച്ചന്റ്സ് പ്രസിഡൻ്റ് ഏ.കെ.എൻ. പണിക്കർ ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.വാർഡ് കൗൺസിലർ സിൻസി പാറയിൽ പവലിയൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.ജനറൽ സെക്രട്ടറി നൗഷാദ് കെ.പി, ട്രഷറർ സി.എ. ജോൺ, എ.എ. തോമസ്, വി.സി. ചാണ്ടി തുടങ്ങിയവർ മറ്റു വേദികൾ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.