കോട്ടയം : ഫ്ലിപ്കാർട്ടിൽ നിന്നും ലാപ്ടോപ്പ് വാങ്ങി കബളിപ്പിക്കപ്പെട്ട കോട്ടയം തിരുവാർപ്പ് സ്വദേശി അഭിലാഷ് പി.ടിയ്ക്ക് പത്തുമാസത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ നഷ്ടപരിഹാര ഉൾപ്പെടെ പണം തിരികെ ലഭിച്ചു.2023 നവംബർ 22ന് ആണ് അഭിലാഷ് ഫ്ലിപ്കാർട്ടിൽ നിന്നും എച്ച്പിയുടെ 38000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്ത് പണമടച്ചത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അഭിലാഷിന് ലഭിച്ചത് ഡെലിൻ്റെ ഉപയോഗശൂന്യമായ ഒരു പഴയ ലാപ്ടോപ്പ് ആയിരുന്നു.ഫ്ലിപ്കാർട്ടിൽ മൂന്നുതവണ അഭിലാഷ് റിട്ടേൺ റിക്വസ്റ്റ് കൊടുത്തിരുന്നെങ്കിലും അത് പല കാരണങ്ങൾ പറഞ്ഞ് റിട്ടേൺ റിക്വസ്റ്റ് റിജക്ട് ചെയ്തിരുന്നു.പിന്നീട് കൺസ്യൂമർ ഫോറത്തിൽ ഓൺലൈനായി അഭിലാഷ് പരാതിപ്പെട്ടു.റിട്ടേൺ പീരീഡ് കഴിഞ്ഞതിനാൽ റീഫണ്ട് തരാൻ പറ്റില്ലെന്ന് ഫ്ലിപ്കാർട്ടിൽ രേഖാമൂലം അറിയിച്ചു .തുടർന്ന് കൺസ്യൂമർ കോർട്ടിൽ അഡ്വക്കേറ്റ് മുഖേന അഭിലാഷ് കേസ് ഫയൽ ചെയ്തു.
ഫ്ലിപ്കാർട്ടിന്റെ കോടതിയിലെ വാദങ്ങൾ ഇങ്ങനെ ഫ്ലിപ്കാർട്ട് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം മാത്രമാണ്, സെല്ലർ ആണ് പ്രോഡക്റ്റിന്റെ ഉത്തരവാദിത്വം എന്നും,ഇതൊരു ഓപ്പൺ ബോക്സ് ഡെലിവറി ആയിരുന്നുവെന്നും പ്രോഡക്റ്റ് അൺബോക്സ് ചെയ്തതിനുശേഷം ആണ് ഒടിപി കൈമാറിയത് എന്നും ആയിരിന്നു.എന്നാൽ താൻ ഓർഡർ ചെയ്തത് ഫ്ലിപ്കാർട്ട് അശ്ശൂർട് പ്രോഡക്റ്റ് ആണെന്ന് തെളിയിക്കുന്നതിന് ഓർഡർ ചെയ്ത സമയത്തുള്ള സ്ക്രീൻ ഷോട്ട് , ഓപ്പൺ ബോക്സ് ഡെലിവറി അല്ലായിരുന്നു എന്ന് തെളിയിക്കുന്നതിനായി , ഡെലിവറി ഏജന്റിന്റെ കയ്യിൽ നിന്ന് അഭിലാഷ് പാഴ്സൽ സ്വീകരിച്ച് അപ്പോൾ തന്നെ അൺബോക്സ് ചെയ്തു ഡെല്ലിൻ്റെ പഴയ ലാപ്ടോപ്പ് പുറത്തെടുക്കുന്നതിൻ്റെ സിസിടിവി വീഡിയോ എന്നിവ അഭിലാഷ് കോടതിയിൽ ഹാജരാക്കി.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിലാഷിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായതിനാൽ അനുകൂലമായ വിധി വന്നു.പ്രോഡക്റ്റിന്റെ കോസ്റ്റ് , ഇതുവരെയുള്ള പലിശ ഉൾപ്പെടെ നഷ്ടപരിഹാരവും കോടതി ചെലവും ചേർത്ത് ഒരു മാസത്തിനുള്ളിൽ ഫ്ലിപ്കാർട്ട് അഭിലാഷിന് തരണമെന്ന് കോടതി വിധിച്ചു. ഒരു മാസത്തിനുശേഷം കോടതി വിധിച്ച തുക (ഡിഡി ആയി) ഫ്ലിപ്കാർട്ട് അഭിലാഷിന് നൽകി.