കോട്ടയം : കോട്ടയം നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 2024 ഡിസംബർ 9,10 തീയതികളിൽ.കായിക മത്സര ഇനങ്ങളായ ഫുഡ്‌ബോൾ, ക്രിക്കറ്റ് , ഷട്ടിൽ ബാഡ്‌മിൻ്റൺ (സിംഗിൾസ്.) ഷട്ടിൽ ബാഡ്മിന്റൺ (ഡബിൾസ്) എന്നിവയാണ് ഡിസംബർ 09,10 തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീം അംഗങ്ങൾ 06.12.2024, 5 പി.എം മുൻപ് മുനിസിപ്പൽ ഓഫീസിലെ ജി10 സെക്ഷനിൽ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ സഹിതം രജിസ്റ്റർ ചെയ്യേണ്ടതാണ്.
Advertisements