കോട്ടയം തിരുവാർപ്പ് കിളിരൂർകുന്ന് ക്ഷേത്രം ആറാട്ടുകടവിൽ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ പ്രതിഷേധം; ദേവസ്വം ഭൂമിയിൽ അതിക്രമിച്ച് കയറി ട്രാൻസ്ഫോമർ സ്ഥാപിച്ചു എന്ന് ആരോപണം

കോട്ടയം : കോട്ടയം തിരുവാർപ്പ് കിളിരൂർകുന്ന് ആറാട്ടുകടവിൽ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ പ്രതിഷേധം.ദേവസ്വം ഭൂമി കയ്യേറി നിർമ്മാണം നടത്തുന്ന ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറിയാണ് ക്ഷേത്ര ഉപദേശകസമതി സെക്രട്ടറിയുടെ പ്രതിഷേധം. ഇന്ന് ഉച്ചയോടെ കിളിരൂർകുന്ന് ദേവീക്ഷേത്ര പഴയ ആറാട്ട് കടവിന് സമീപത്താണ് സംഭവം. കോതാടി വീട്ടിൽ ജയേഷാണ് ട്രാൻസ്ഫോർമറിന് മുകളിൽ കയറി പ്രതിഷേധിച്ചത്. അതേസമയം വൈദ്യുതിയുടെ ഗുണഭോക്താക്കളായ ജനങ്ങൾ ദേവസ്വം സെക്രട്ടറിയുടെ പ്രതിഷേധത്തിന് എതിരെ സംഘടിച്ചത് സംഘർഷ സാധ്യത സൃഷ്ടിച്ചു. കുമരകം പോലീസ് സ്ഥലത്ത് എത്തി കരാറുകാരനുമായി സംസാരിച്ച് നിർമ്മാണ പ്രവർത്തനം നിർത്തി വച്ചശേഷമാണ് ക്ഷേത്രം സെക്രട്ടറി ട്രാൻസ്ഫോര്മറിൽ നിന്നും താഴെ ഇറങ്ങിയത്.

Advertisements

ക്ഷേത്രത്തന്റെ ആറാട്ട് കടവ് ആണെന്നും ഇവിടെ ആനകളും വാദ്യമേളങ്ങളും നിൽക്കേണ്ട സ്ഥലമാണെന്നും ഭൂമി ദേവസ്വം വകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.തോടിന് അക്കരെ പുറംപോക്ക് ഭൂമിയുള്ളപ്പോൾ ആറാട്ട് കടവിൽ തന്നെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിൽ ദുരുദ്ദേശം ഉണ്ടെന്ന് ഉപദേശകസമതി അംഗം രാജേഷ് കെ.ആർ പറഞ്ഞു.ക്ഷേത്രത്തിന്റെ സമീപത്തുള്ള 170 ഓളം വരുന്ന വീടുകളിലെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. 85 ശതമാനത്തോളം നിർമ്മാണം പൂർത്തിയാക്കി വൈദ്യുതി ലൈനുകൾ ബന്ധിപ്പിക്കുന്ന ജോലി സമയത്താണ് പ്രതിഷേധവും അതുപോലെ തടസ്സം സൃഷ്ടിച്ചതെന്ന് കെ.എസ്.ഇ.ബി പറയുന്നത്.ദേവസ്വം ഭൂമിയിൽ അതിക്രമിച്ച് കയറിയാണ് കെ.എസ്.ഈ.ബി നിർമ്മാണം ആരംഭിച്ചതെന്നും നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ പരാതികൾ നൽകിയതായും ക്ഷേത്രം ഭാരവാഹികൾ അവകാശപ്പെടുന്നു.ഈ പ്രതിഷേധത്തിന്റെ ഇടയിൽ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ സംഭവസ്ഥലത്ത് എത്തിയിരുന്നു നാട്ടിലെ വികസനം ഇല്ലാതാക്കാനുള്ള ശ്രമം എന്നാണ് അജയൻ കെ മേനോൻ പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സ്ഥലം പുറംപോക്ക് ഭൂമിയാണെന്നും പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. തോടിന് അക്കരെ അങ്കണവാടി നിർമ്മിക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ട് അതിനാലാണ് ട്രാസ്ഫോർമർ ആർക്കും ശല്യമില്ലാത്ത സ്ഥലത്ത് സ്ഥാപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.തൊട്ടടുത്തുള്ള വീടുകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി വോൾട്ടേജിന്റെ പ്രശ്നങ്ങൾ ഉള്ളതായും രാവിലെയും രാത്രിയിലും പോലും കൃത്യമായി വോൾട്ടേജ് കിട്ടാത്തത് കാരണം നാട്ടുകാർ വലിയ ദുരിതത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നൂറോളം ആളുകൾ ഒപ്പിട്ട നിവേദനവും പഞ്ചായത്തിന് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർത്തിവച്ച പണികൾ പുനരാരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.