കോട്ടയം : ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൻ്റെ ചൈതന്യ മുൾക്കൊണ്ട് 1905 ൽ സംസ്കൃത വിദ്യാലയമായി, 1948 ൽ പൊതുവിദ്യാലയമായ ദേവീ വിലാസം സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. 2023 നവംബർ 17-ാം തീയതി തുടക്കം കുറിച്ച ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങൾ 2024 ഡിസംബർ 22 ഞായറാഴ്ച സമാപന സമ്മേളനത്തോടെ പര്യവസാനിക്കുകയാണ്.സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം രാവിലെ 10.30 ന് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു.എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തുന്നതും, പ്രശസ്ത സിനിമാതാരം കോട്ടയം രമേശ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതുമാണ്.സമ്മേളനം വിജയമാക്കുന്നതിന് ബഹുമാന്യരായ പൂർവ്വ അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗരപ്രമുഖർ, ഗ്രാമവാസികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ ഏവരേയും സാദരം ക്ഷണിക്കുന്നു.