കോട്ടയം : കോട്ടയം പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി തൂൺ ഇടിഞ്ഞ് വീണ് മരിച്ചു.ഒന്നാം മൈൽ സ്വദേശി ജിനോ(47) ആണ് മരിച്ചത്.കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ തൂൺ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ജിനോയെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു.തുടർച്ചായി ചെയ്ത മഴയിൽ കിണറിൻ്റെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് അപകട കാരണം എന്ന് നാട്ടുകാർ പറയുന്നത്
Advertisements