കനത്ത കാറ്റിലും മഴയിലും കോട്ടയം പരുത്തുംപാറയിൽ മരം ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു

കോട്ടയം : കോട്ടയം പരുത്തുംപാറയിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഇന്ന് ഉച്ച മുതൽ തുടങ്ങിയ കാറ്റിലും മഴയിലും ആണ് മരം ഒടിഞ്ഞുവീണത്.പരുത്തുംപാറ മുളമൂട്ടിൽ വീട്ടിൽ എം.കെ അയ്യപ്പന്റെ വീടിന് മുകളിലേക്ക് ആണ് മരം കടപുഴകി വീണത്. അപകടത്തിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.

Advertisements

അപകട സമയം വീട്ടിൽ അയ്യപ്പന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പരിക്കുകൾ ഒന്നും ഏൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.പനച്ചിക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.ഇന്ന് ഉച്ചയ്ക്കുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

Hot Topics

Related Articles