ബസേലിയസ് കോളജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

കോട്ടയം : എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ബസേലിയസ് കോളജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.ഓണേഴ്സ് പ്രോഗ്രാമുകളായ ബിഎ മലയാളം, ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ബിഎസ് സി ബോട്ടണി, സൂവോളജി, ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബികോം (എയ്ഡഡ് & സെൽഫിനാൻസ്), ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും എംഎ ഇംഗ്ലീഷ്, ഇക്കണോമിക്സ്, എംഎസ് സി- കെമിസ്ട്രി, ഫിസിക്സ്‌, , ഡാറ്റ അനലിറ്റിക്സ്, എംകോം (എയ്ഡഡ് & സെൽഫിനാൻസ്) എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനുള്ള ഹെല്പ്ഡെസ്ക്കാണ് ആരംഭിച്ചത്.ഈ സേവനം പൂർണമായും സൗജന്യമാണ്. വിദ്യാർത്ഥികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോളജ് പ്രിൻസിപ്പലും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.ഫോൺ നമ്പർ – 0481 2563918WhatsApp നമ്പർ – 91882332363

Advertisements

Hot Topics

Related Articles