കോട്ടയം ബസേലിയസ് കോളജിൽ നാലു വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനം നടന്നു

കോട്ടയം : കോട്ടയം ബസേലിയസ് കോളജിൽ നാലു വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനം നടന്നു.വിദ്യാർത്ഥികൾ മനസ്സിനെ മലിനമാക്കാതെ സംരക്ഷിക്കണമെന്ന് ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് പറഞ്ഞു. ബസേലിയസ് കോളജിലെ നാലു വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisements

പരിസ്ഥിതി പോലെ മനസ്സിൻ്റെ ശുദ്ധീകരണവും പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ , പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു. നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് വിദ്യാർത്ഥികളുടെ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.

Hot Topics

Related Articles