നിരോധിത ലഹരിവസ്തുവായ എംഡിഎംഎയുമായി രണ്ടുപേർ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

കോട്ടയം : നിരോധിത ലഹരിവസ്തുവായ എംഡിഎംഎയുമായി രണ്ടുപേർ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.ഐമനം, മരിയതുരുത്ത്, മാധവാലയം വീട്ടിൽ, പി.കെ സുധാകരൻ മകൻ ജിഷ്ണു സുധാകരൻ (34) ആർപ്പൂക്കര മണലേപ്പള്ളി ഭാഗത്ത് പൊങ്ങംകുഴി വീട്ടിൽ കൊച്ചുമോൻ മകൻ അമൽ പി കെ (25) എന്നിവരെയാണ് വിൽപ്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെ എസ് ഐ പ്രശാന്ത് എം പി, സിപിഒമാരായ സാനു, അയ്യപ്പദാസ് എന്നിവരടങ്ങിയ പോലീസ് സംഘം പട്രോളിങ് നടത്തിവരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്റ്റോപ്പിൽ ഇരുന്ന രണ്ടു ചെറുപ്പക്കാരെ സംശയം തോന്നി ചോദ്യം ചെയ്തതിൽ അവരിൽ നിന്നും വില്പനയ്ക്കായി പ്ലാസ്റ്റിക് കവറുകളിൽ ആക്കിയ നിലയിൽ നിരോധിത ലഹരിവസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഈ കേസിലെ പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ട ആളാണ്. ഇരുപ്രതികളുടെയും പക്കൽ നിന്നായി 01.29 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

Advertisements

Hot Topics

Related Articles