തൊടുപുഴ : കിഡ്നി സംബന്ധമായ തകരാറ് മൂലം ചികിത്സയിൽ കഴിയുന്ന തൊടുപുഴ വരിക്കത്തറപ്പേൽ അഭിലാഷ് വി ആർ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ആറു വർഷമായി കിഡ്നി സംബന്ധമായ തകരാർ മൂലം ചികിത്സയിൽ കഴിയുകയാണ് അഭിലാഷ്. തൊടുപുഴ വരിക്കത്തറപ്പേൽ സ്വദേശിയായ ഇദ്ദേഹം മൂന്നുവർഷമായി ഡയാലിസിസ് ചെയ്തുവരികയാണ്. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാകാൻ ഏകദേശം 45 ലക്ഷത്തോളം രൂപ ചെലവ് വരുന്നു. എന്നാൽ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടിലാണ് കുടുംബം. അഭിലാഷിന്റെ കൂട്ടുകാരുടെ ചെറിയ സഹായത്തോടെയാണ് ചികിത്സയും മറ്റു കാര്യങ്ങളും നടക്കുന്നത്.
ഭാര്യയും രണ്ട് മക്കളുമാണ് അഭിലാഷിനുള്ളത്. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലാണ് അഭിലാഷിന്റെ ചികിത്സകൾ നടക്കുന്നത്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തേണ്ട സാഹചര്യവും ഉണ്ട്. മരുന്നുകൾക്കും ചികിത്സ ചെലവുകൾക്കുമായി അഭിലാഷിന് ഏകദേശം 2000 രൂപയോളം ചെലവ് എല്ലാ ആഴ്ചകളിലും വേണ്ടി വരുന്നു. കിഡ്നി സംബന്ധമായ പ്രശ്നത്തെ തുടർന്ന് ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയാണ് അഭിലാഷിന്.ഉടൻതന്നെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാന് സുമനസ്സുകളുടെ സഹായം തേടുകയാണ് അഭിലാഷ് ഇപ്പോൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങൾക്കും സഹായിക്കാം
Bank details Kerala bank PattayamkavalaThodupzha
A/C. 137512301200911
IFSC – KSBK0001375
GPay 9074889300