വൈക്കം : വൈക്കം തലയാഴം തോട്ടകം സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. തോട്ടകം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് എം. ആർ.ബോബി അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സഹകരണ ബാങ്കുകളിലാകെ കുഴപ്പമാണെന്ന പുതുതലമുറ ബാങ്കുകളുടെ പ്രചരണത്തിനിടയിലും തോട്ടകം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം വർധിച്ചതായി അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.
സെക്രട്ടറി കെ.കെ. ഷിജു റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ദീർഘകാലം ബാങ്കിൻ്റെ പ്രസിഡൻ്റായി മികച്ച പ്രവർത്തനം കാഴ്ചവച്ച കെ. രാധാകൃഷ്ണൻ നായരെയും പ്രസിഡൻ്റായിരിക്കേ വൈക്കം ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത അഡ്വ. കെ.കെ.രഞ്ജി ത്തിനേയുംഉപഹാരം നൽകി ആദരിച്ചു. എസ് എസ് എൽ സി, പ്ലസ്ടു ബിരുദ മടക്കം വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു.നിർധന രോഗികൾക്ക് ചികിൽ സാധനസഹായം നൽകി. വൈസ് പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ, ഭരണസമിതി അംഗങ്ങളായ പി.എസ്. മുരളീധരൻ, പി.എ. അനുരാജ്, പി.കെ.അശോകൻ, ജോളി കെ. വർഗീസ്, എം.ജെ. കൃഷ്ണകുമാർ, കെ.പി. നടരാജൻ, കെ.വി. പ്രഭൻ, സുശീല,രാധാകുമാരി, രമ്യ അജിമോൻ തുടങ്ങിയവർ സംബന്ധിച്ചു.