കോട്ടയം : 2024-25 സാമ്പത്തിക വർഷത്തിൽ കറവപ്പശുകളുള്ള കർഷകർക്ക് സൗജന്യനിരക്കിൽ മാസം തോറും കാലിത്തീറ്റ നൽകുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തലയാഴം ക്ഷീരോല്പാദനസംഘത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷീര മേഖലയിൽ കാലിതീറ്റയുടെ വില അനുദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ തലയാഴം ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്ക് കൈത്താങ്ങാകുകയാണ്.
ഉല്പാ ദനച്ചിലവിനും അധ്വാനത്തിനും അനുസരിച്ച് പ്രതിഫലം ലഭിക്കാത്ത കർഷകരെ ഈ മേഖലയിൽ തുടരുവാൻ പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണിത്. ഈ പഞ്ചായത്തിലെ ചെറുകിട ക്ഷീര കർഷകരായ ഇരുന്നൂറോളം കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജെൽസി സോണി, കൊച്ചുറാണി ബേബി, കെ. ബിനിമോൻ, കെ. വി. ഉദയപ്പൻ, സിനി സലി, ഷീജ ബൈജു, വെറ്റിനറി ഡോ. അനിൽകുമാർ ഭാസ്കർ, തലയാഴം ക്ഷീരോല്പാദക സംഘം സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.