കോട്ടയം : കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെസിഎസ്പിഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻകാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ 19ന് രാവിലെ പത്തിന് കോട്ടയം കളക്ടറേറ്റിനു മുൻപിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.പെൻഷൻ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക , സഹകരണ പെൻഷൻകാർക്ക് ഡി എ അനുവദിക്കുക , മിനിമം പെൻഷൻ, പരമാവധി പെൻഷൻ ഇവയുടെ പരിധി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അഡ്വക്കേറ്റ് സുരേഷ് കുറുപ്പ് എക്സ് എം പി ഉദ്ഘാടനം ചെയ്യും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
.കെസിഎസ്പിഎ ജില്ലാ പ്രസിഡന്റ് റ്റി.ജെ മാത്യു തെങ്ങുംപ്ലാക്കൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ കെ എം തോമസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ജി വിജയകുമാർ, എം എൻ ഗോപാലകൃഷ്ണ പണിക്കർ, ജില്ലാ ട്രഷറർ പി സി കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ജില്ലാ സെക്രട്ടറി അവിരാ ജോസഫ് തുരുത്തിക്കര സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ആന്റണി കൃതജ്ഞതയും പറയും.