പുതുവർഷത്തിൽ കൂടുതൽ പ്രതീക്ഷകളർപ്പിച്ച് ഏറ്റുമാനൂർ റെയിൽവേ ; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ആഘോഷ രാവ് സംഘടിപ്പിച്ച് യാത്രക്കാർ

ഏറ്റുമാനൂർ : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വർണ്ണാഭമായ ന്യൂ ഇയർ സെലിബ്രേഷൻ സംഘടിപ്പിച്ച് യാത്രക്കാർ. സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റിയ, വിപ്ലവകരമായ വികസനങ്ങൾക്ക്‌ നാന്ദിക്കുറിച്ച കടന്നുപോയ വർഷത്തെ നേട്ടങ്ങൾ അനുസ്മരിച്ച് 2024 ന് രാജകീയ യാത്രയയപ്പ് നൽകിയാണ് പുതുവർഷത്തെ ഏറ്റുമാനൂരിലെ യാത്രക്കാർ വരവേൽക്കുന്നത്. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലേറെ യാത്രക്കാരാണ് വേണാട്, മെമു, പാലരുവി ട്രെയിനുകളിലെത്തി ആശംസകൾ പങ്കുവെച്ചത്.യാത്രക്കാരുടെ അഭ്യർത്ഥന സ്വീകരിച്ച് സ്റ്റേഷൻ സുപ്രണ്ട് അനൂപ് ഐസക് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Advertisements

പരസ്പര സഹകരണവും സൗഹൃദവും ഐക്യവും നിലനിർത്തുന്ന യാത്രക്കാരുടെ ഈ കൂട്ടായ്മയാണ് ഏറ്റുമാനൂർ സ്റ്റേഷന്റെ മുതൽക്കൂട്ടെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ്‌ അജാസ് വടക്കേടം അഭിപ്രായപ്പെട്ടു.യാത്രക്കാരുടെ ദീർഘ കാലത്തെ ആവശ്യമായിരുന്ന വഴിവിളക്കും ഷെൽറ്ററുകളും അമൃത് ഭാരത്‌ പദ്ധതിയിലൂടെ സാധ്യമായതിന്റെ പിന്നിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പരിപാടികളിലെ യാത്രക്കാരുടെ പങ്കാളിത്തം പ്രധാന ഘടകമായിരുന്നെന്ന് സെക്രട്ടറി ശ്രീജിത്ത് കുമാർ കൂട്ടിച്ചേർത്തു.അംഗപരിമിതർക്കും വായോധികർക്കും സൗഹൃദപരമായ സ്റ്റേഷനായി ഏറ്റുമാനൂരിനെ ഉയർത്തണമെന്നും അടിയന്തിരമായി ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഓവർബ്രിഡ്ജിൽ നിന്ന് അപ്രോച്ച് റോഡിലേയ്ക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമായെങ്കിലും തുറന്നു നൽകണമെന്നും ആഘോഷവേളയിലും യാത്രക്കാർ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൃത് ഭാരത്‌ പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള “വഞ്ചിനാടിന് സ്റ്റോപ്പ്‌” എന്ന ആവശ്യം പരിഗണിക്കണമെന്നും അവർ ആവർത്തിച്ചു.ബലൂണും വർണ്ണകടലാസുകളുംക്കൊണ്ട് സ്റ്റേഷൻ അലങ്കരിച്ചും യാത്രക്കാർക്ക് മധുരം നൽകിയുമാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് തിങ്കളാഴ്ച രാത്രി സ്റ്റേഷനിൽ സംഘടിച്ചത്. ലെനിൻ കൈലാസ്, യദു കൃഷ്ണൻ, അനിൽ ശങ്കർ അംബികാ ദേവി,സുമോദ്, പ്രവീൺ, ബോസ്, ഇഗ്‌നേഷ്യസ്, ജോസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.