കോട്ടയം കോടിമത എംസി റോഡിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം ; ഡ്രൈവറും സഹായിയും തലനാരിഴക്ക് രക്ഷപ്പെട്ടു

കോട്ടയം : കോട്ടയം കോടിമത എംസി റോഡിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മാന്നാറിലേക്ക് കൊണ്ടുവന്ന ചോള പുല്ല് നിറച്ച ലോറിയാണ് മറിഞ്ഞത്. ലോറി മറയുന്ന സമയം വാഹനത്തിനുള്ളിൽ ഡ്രൈവറോ സഹായിയോ ഉണ്ടാവാതിരുന്നത് വലിയ അപകടമാണ് ഒഴിവായത്.

Advertisements

ലോറിയിൽ അമിതമായ ലോഡ് കേറ്റിയതാണ് അപകടത്തിന് കാരണമായത്. മുമ്പും സമാനമായ രീതിയിൽ അമിതമായ ലോഡ് കേറ്റി വരുന്ന വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവ വിവരമറിഞ്ഞ് ഉടൻ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles