കോട്ടയം : കോട്ടയം വാഴൂർ പുളിക്കൽകവലയിൽ ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് തീപിടിച്ച് അപകടം.നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കത്തി. കോട്ടയം വാഴൂർ പുളിക്കൽ കവലയിലാണ് ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വന്ന കുട്ടനാട് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.വാഹനം വരുന്ന വഴിയിൽ തീ പിടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായി നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിയതാണ് അപകടകാരണമായി പറയുന്നത്.വണ്ടിയിൽ വാഹനം ഓടിച്ചിരുന്ന വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളു അപകടത്തിൽ ഇയാളുടെ മൂക്കിന് സാരമായ പരിക്ക് സംഭവിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി വാഹനത്തിന്റെ തീയ്യണച്ചു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.