കോട്ടയം : വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി ‘ഇരുട്ട് ആന്റോ’എന്ന് വിളിക്കുന്ന ആന്റോ വർഗീസിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.വിവിധ സ്റ്റേഷനുകളിലായി 7 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ കുറവിലങ്ങാട്, കുന്നുംപുറം ഭാഗത്ത്, പറക്കാട്ടിൽ വീട്ടിൽ നിഖിലിനാണ് പരിക്കേറ്റത്.പ്രതിയെ കുറിച്ച് അന്വേഷിച്ചു വരവേ 12/3/25 തീയതി മെഡിക്കൽ കോളേജ് ഭാഗത്ത് വച്ച് കണ്ടെത്തിയ പ്രതിയെ പോലീസ് സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കുറവിലങ്ങാട് പോലീസ്‌റ്റേഷൻ എസ് ഐ മാരായ ശരണ്യ എസ് ദേവൻ,മഹേഷ് കൃഷ്ണൻ,എഎസ്ഐ വിനോദ്, സിപിഒ ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Advertisements