കോട്ടയം : പുതിയ അധ്യായന വർഷം കുറിച്ചി ഗവൺമെന്റ് സ്കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. സ്കൂളിന്റെ ചിരകാല സ്വപ്നമായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പുതിയ ലാപ്ടോപ്പുകൾ എന്ന ആവശ്യം നിറവേറ്റി ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്.’പുതിയ അധ്യായന വർഷം പുത്തൻ സമ്മാനം പഠിച്ച് വളരട്ടെ നമ്മുടെ കുരുന്നുകൾ’എന്ന ആശയവുമായി കുറിച്ചി ഗവൺമെന്റ് സ്കൂളിലെ പ്രവേശനോത്സവത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് എത്തിയത് ഇരട്ടി മധുരവുമായി.ഇന്ന് കുറിച്ചി ഗവൺമെന്റ് സ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ ആണ് സ്കൂളിന്റെ ചിരകാല ആവശ്യമായ 21 പുതിയ ലാപ്ടോപ്പുകൾ സ്കൂളിന് കൈമാറിത്. സ്കൂളിൽ കുട്ടികളുടെ പഠനത്തിന് ലാപ്ടോപ്പുകൾ വേണം എന്ന ആവശ്യം മുമ്പ് സ്കൂൾ അധികൃതർ വൈശാഖിനോട് പറഞ്ഞിരുന്നു.



ആവശ്യത്തിന് ലാപ്ടോപ്പുകൾ ഇല്ലാത്തത് മൂലം മുൻ വർഷങ്ങളിൽ കുട്ടികളുടെ പ്രക്ട്രിക്കൽ പരീക്ഷയെ സാരമായി ബാധിച്ചിരുന്നു.ഇതേ തുടർന്ന് ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മുടക്കി പ്രത്യേകം പ്രേജക്ട് തയാറാക്കി ആണ് പദ്ധതി നടപ്പാക്കിയത്.സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് വിക്ക് പി.കെ വൈശാഖ് ലാപ്ടോപ്പുകളുടെ കസ്റ്റോഡിയന്ഷിപ്പ് കൈമാറി.സ്കൂൾ ഹൈഡ് മാസ്റ്റ്ർ പ്രസാദ് വി, സ്കൂൾ പ്രിൻസിപ്പൽ ചന്ദ്രിക എസ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് സുമ കെ.വി, സ്കൂൾ ഐ.ടി കോഡിനേറ്റർ വിദ്യ കെ വാര്യർ,കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ടി.ബി കെ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.