സാക്ഷി പ്രവാസ സാഹിത്യ സമ്മേളനം മാർച്ച് 27 ന് ഗാന്ധിഭവനിൽ

കോട്ടയം : 1300 ൽ അധികം ജീവനുകൾക്കിടയിൽ നിങ്ങൾക്ക് സ്നേഹവും കരുതലും സഹാനുഭൂതിയും കണ്ടെത്താൻ കഴിയുന്ന സ്ഥലമായ ഡോ. സോമരാജൻ എന്ന വലിയ മനുഷ്യൻ്റെ നേതൃത്വത്തിൽ പടുത്തുയർത്തിയ ഗാന്ധിഭവനോട് ചേർന്ന് നിന്ന് ഇത്തവണ സാക്ഷിയുടെ പ്രവാസി സാഹിത്യ സമ്മേളനം 2025 ഏപ്രിൽ 27 ന് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട വയോധികര്‍ക്ക് സുരക്ഷയും ജീവിതവും നല്‍കുന്ന ഗാന്ധിഭവനിലേക്ക് അന്നേ ദിവസം മനുഷ്യത്വം ബാക്കിയുള്ള ഓരോ മലയാളിയേയും ക്ഷണിക്കുകയാണ്.

Advertisements

ഇവിടെ ജാതിയില്ല… മതമില്ല… രാഷ്ട്രീയവുമില്ല… രക്തബന്ധത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് വിശ്വസ്തതയും സ്‌നേഹവും കൊണ്ട് പണിത മണി മാളികയാണിത്.സാക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി സാഹിത്യ സമ്മേളനത്തിൽ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ സാഹിത്യ പ്രതിഭകൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി അനസ്ബി പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles