കോട്ടയം വാഴൂർ പുളിക്കൽ കവലയിൽ വീണ്ടും വാഹനാപകടം;നിയന്ത്രണം നഷ്ടമായ ടാക്സി കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

കോട്ടയം : കോട്ടയം വാഴൂർ പുളിക്കൽ കവലയിൽ വീണ്ടും വാഹനാപകടം. കുമളിയിലേക്ക് സർവീസിന് പോയി തിരികെ വന്ന ടാക്സി കാർ ആണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ രണ്ട് വാഹനങ്ങളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടുകൂടി വാഴൂർ പുളിക്കൽ കവലയിൽ ആണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് കുമളിയിലേക്ക് സർവീസിന് പോയി തിരികെ വരും വഴിയാണ് അപകടമുണ്ടായത്. ഡ്രൈവർ പുളിക്കൽ കവല വളവിൽ വെച്ച് ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.

Advertisements

നിയന്ത്രണം നഷ്ടമായ ടാക്സി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഇല്ല.ഉടൻ തന്നെ നാട്ടുകാർ പള്ളിക്കത്തോട് പോലീസിനെ വിവരം അറിയിച്ചു. കഴിഞ്ഞദിവസം ഇവിടെ തന്നെയായിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്.

Hot Topics

Related Articles