കോട്ടയം കുമാരനല്ലൂർ കൊച്ചാലഞ്ചോടിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം ; നിയന്ത്രണം നഷ്ടമായ ഡിസയർ കാറ് റോഡിൽ തലകീഴായി മറിഞ്ഞു

കോട്ടയം : കോട്ടയം കുമാരനല്ലൂർ കൊച്ചാലഞ്ചോടിന് സമീപം കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9.40 ഓടുകൂടിയാണ് അപകടമുണ്ടായത്.കുമാരനല്ലൂർ ഭാഗത്തേക്ക് വന്ന സുസുക്കി ഡിസയർ കാറിന് മുമ്പിൽ ഉണ്ടായിരുന്ന റെനോ ക്വിഡ് കാറിന് പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.

Advertisements

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ തലകീഴായി മറിഞ്ഞ ഡിസയർ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഈ സമയം മറ്റു വാഹനങ്ങൾ ഇതുവഴി വരാതിരുന്നത് വലിയ അപകടമാണ് ഒഴിവായത്. ഉടൻതന്നെ നാട്ടുകാർത്തി ആളുകളെ പുറത്തെടുത്തു. കോട്ടയം ഗാനഗർ പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles