കുമ്മനം ഫെസ്റ്റിനു കൊടി ഉയർന്നു ; ഇനി കുമ്മനത്ത് ആഘോഷദിനങ്ങൾ

കോട്ടയം : കോട്ടയത്തിന്റെ ഏറ്റവും സമീപത്തുള്ള പുഴയോര മേഖലയായ കുമ്മനത്തിന്റെ സൗന്ദര്യം ലോകത്തെ അറിയിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ കൊടി ഉയർന്നു.കഴിഞ്ഞ വർഷം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഫെസ്റ്റ് ആയിരുന്നു നടന്നത്, ഒന്നരകിലോമീറ്റർ പുഴയോര മേഖല ദീപാലാംകൃതമാക്കി.വിവിധ ഫുഡ്‌ കോർട്ടുകൾ,നാട്ടു ചന്ത,കുട്ടികളുടെ പാർക്ക്‌, കേക്ക് നിർമ്മാണ, പായസ പാചക, മൈലാഞ്ചി ഇടൽ മൽസരങ്ങൾ ഫെസ്റ്റിനോട് അനുബന്ധിച്ച് തയ്യാറാക്കപ്പെട്ടുണ്ട്.ഫെസ്റ്റിനോട് അനുബന്ധിച്ച് കയാക്കിങ്, ബോട്ടിങ് നടത്താൻ അവസരമുണ്ടാകും. നദീ തീരകഴ്ചകൾ ബോട്ടിൽ ഇരുന്നു ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ക്രമീർകരിക്കുന്നത് സഞ്ചാരികളെ ആകർഷിക്കും.ജെ ആർ എസ് അക്കാദമിയുടെ സൗജന്യ കയാക്കിങ് പരിശീലനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisements

നാട്ടുചന്ത പഴയകാല നാട്ടുകച്ചവടം അനുസ്മരിപ്പിക്കുന്ന തരത്തിൽ നടത്തും,ചന്തയിൽ വിലക്കുറവിൽ സാധനങ്ങൾ നേരിട്ട് വാങ്ങാൻ കഴിയും.ഫുഡ്‌ കോർട്ടുകൾ വൈവിദ്ധ്യ ഭക്ഷണം ഒരുക്കും.3 ദിവസം അഭൂതപൂർവ്വമായ വിരുന്നിനാണ് നാട് സാക്ഷ്യം വഹിക്കുക ഇന്ന് വൈകിട്ട് 7 മണിക്ക് സഹകരണ തുറമുഖ,രെജിസ്ട്രഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.ഫ്രാൻസിസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ കളക്റ്റർ ജോൺ വി സാമൂവൽ മുഖ്യഥിതി ആയിരിക്കും.യോഗത്തിൽ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ നാസർ ചാത്തൻ കോട്ടുമാലി അദ്ധ്യക്ഷത വഹിക്കും.ജനപ്രതിനിധികൾ,പൗരപ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും.ഇന്ന് വൈകിട്ട് 7 മണിക്ക് ജൂനിയർ കലാഭവൻ മണി രതീഷ് വയലയും,ആലപ്പി ഗോപകുമാറും നയിക്കുന്ന കോമഡി മെഗാഷോ “നാടൻ പാട്ടും നർമ്മ സല്ലാപവും” നടത്തപെടും.28 തീയതി ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ നാട്ടു ചന്ത നടക്കും.തിരുവഞ്ചൂർ രാധാകൃഷ്ണൻ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്യ രാജൻ മുഖ്യതിഥി ആയി പങ്കെടുക്കും. പ്രോഗ്രം കൺവീനർ സുമ കെ ഗോപാൽ അദ്ധ്യക്ഷത വഹിക്കും.ഫെസ്റ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിക്കും.നാളെ വൈകിട്ട് 7.30.മുതൽ നാടൻ പാട്ടും നാട്ടരങ്ങും എന്ന പേരിൽ നാട്ടിലെ കലാകാരൻ മാരുടെ പരിപാടികൾ അരങ്ങേറും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 29 തീയതി എട്ടുകളി, പായസം പാചകം, കേക്ക് നിർമ്മാണം, മൈലാഞ്ചി മത്സരങ്ങൾ നടത്തപെടും വൈകിട്ട് 7 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ് ഘാടനം ചെയ്യും. ജോസ് കെ മാണി എംപി മുഖ്യഥിതി ആയി പങ്കെടുക്കും,ഫെസ്റ്റ് കമ്മിറ്റി ജനറൽ കൺവീനർ ജാബിർ ഖാൻ വി എസ് അദ്ധ്യക്ഷത വഹിക്കും.കുമ്മനത്തെ വിവിധ സംഘടന ഭാരവാഹികൾ സംസാരിക്കും. തുടർന്ന് ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധയേരായ താരങ്ങൾ അണിനിരക്കുന്ന കൊച്ചിൻ മ്യൂസിക് മീഡിയ യുടെ സൂപ്പർ ഹിറ്റ്‌ ഗാനമേള അരങ്ങേറും. വൈകിട്ട് ആകാശ വിസ്മയ കാഴ്ചകളോടെ ഈ വർഷത്തെ ഫെസ്റ്റിനുകൊടി ഇറങ്ങും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.