കോട്ടയം നാട്ടകം പുന്നക്കൽ ചുങ്കത്ത് അമ്പാട്ടുകുന്നേൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണ് അപകടം

കോട്ടയം : കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം പുന്നക്കൽ ചുങ്കത്ത് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണ് അപകടം. ഇന്ന് വൈകുന്നേരം 5:45 ലോട് കൂടി ആയിരുന്നു അപകടം. കോട്ടയം നാട്ടകം പുന്നക്കൽ ചുങ്കത്ത് അമ്പാട്ടുകുന്നേൽ സുരേഷ് കുമാറിന്റെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞുവീണത്. അടുക്കള ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അടുക്കളയിൽ ഉണ്ടായിരുന്ന സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.എന്നാൽ മറ്റ് മുറികൾക്ക് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അപകടസമയം വീട്ടിൽ സുരേഷിന്റെ ഭാര്യ രജനിയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോറി ഡ്രൈവർ ആണ് സുരേഷ് കുമാർ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയിൽ അടുക്കളയുടെ ഒരു ഭാഗം ഇരുത്തിയതായി വീട്ടുകാർ പറയുന്നു.

Advertisements

Hot Topics

Related Articles