കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ പ്രവർത്തന ഉത്ഘാടനം നാളെ മന്ത്രി വി എൻ വാസവൻ നിർവഹിക്കും

കോട്ടയം : 124 ആമത് കോട്ടയം താഴത്തെങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 27 ശനിയാഴ്ച നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാമത്തെ വേദിയാണ് താഴത്തെങ്ങാടി. നെഹ്‌റു ട്രോഫിയിൽ ആദ്യ സ്ഥാനക്കാരായ 9 ചുണ്ടൻ വള്ളങ്ങൾ ചാമ്പ്യൻസ് ബോട്ട് ലീഗിനായി അണിനിരക്കും. വള്ളംകളിയുടെ പ്രവർത്തനങ്ങൾ നാളെ വൈകിട്ട് 6 മണിക്ക് മന്ത്രി വി. എൻ. വാസവൻ കോട്ടയം വെസ്റ്റ്‌ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ചു ഉത്ഘാടനം ചെയ്യും.

Advertisements

വള്ളംകളിയുടെ ഫണ്ട്‌ ഉത്ഘാടനകർമ്മം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. നിർവഹിക്കും. ചെറു വള്ളങ്ങളുടെ രജിസ്ട്രേഷൻ ഞായറാഴ്ച 12 മണിക്ക് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ. എ. എസ്. നിർവഹിക്കും. രജിസ്ട്രേഷൻ 21 ന് അവസാനിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിലേക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles