കോട്ടയം : കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ആർദ്രം പദ്ധതിയിലെ താൽകാലിക ഒഴിവുകളിലേക്ക് പിൻവാതിൽ നിയമനം നടത്താൻ നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയമിക്കാൻ നീക്കം നടത്തിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പോലീസ് സാന്നിധ്യത്തിൽ സൂപ്രണ്ടുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും പ്രതിഷേധം തുടർന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.
Advertisements