കോട്ടയം : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച എൽഡിഎഫ് സർക്കാരിൻ്റെ ജനദ്യോഹ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ കെഎസ്ഇബി സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വളയൽ സമരത്തിൽ സംഘർഷം. കോട്ടയം ഗാന്ധി സ്വകയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ സമരം കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ വാഹനത്തിൻ്റെ ടയർ കൂട്ടി ഇട്ട് സ്റ്റാർ ജംഗ്ഷനിൽ കത്തിച്ചു. തുടർന്ന് ബാരിക്കേസ് മറി കടന്ന് ഓടിയ പ്രവർത്തകർ കെഎസ്ഇബി സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുൻപിൽ പോലീസുമായ സംഘർഷം ഉണ്ടായി.
തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് പി.കെ വൈശാഖ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ചിന്തു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി, യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ, രാഹുൽ മറിയപ്പള്ളി, യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, അനൂപ് അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ മാർക്കോസ്സ്, ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി, ബിബിൻ വർഗ്ഗീസ്, ഷാൻ ടി ജോൺ, റെമിൻ, വസന്ത് തെങ്ങുംപള്ളി ,ഷിനാസ്, ജിബിൻ ജോസഫ്, യദു സി നായർ,ജിത്തു കരിമാടം , ആദർശ് രജ്ജൽ, ജിത്തു ജേസ്, യശ്വന്ത് സി നായർ, വിഷ്ണു ചെമ്മുണ്ടവള്ളി, രാഷ്മോൻ മാത്യൂ ഒറ്റാത്തിൽ,ടോണി കുട്ടൽപേരൂർ എന്നിവർ പങ്കെടുത്തു.സുബിൻ മാത്യൂ, രാഹുൽ മറിയപ്പള്ളി, പി.കെ വൈശാഖ്, ബിനീഷ് ബെന്നി, അഡ്വ. ജിത്തു ജോസ്, രാഷ്മോൻ മാത്യു ഓത്താറ്റിൽവിഷ്ണു ചെമ്മുണ്ടവള്ളി, ടോണി കുട്ടൻപേരൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.