കോട്ടയം : രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പൊള്ളും. വീട്ടിലിരുന്നാല്‍ വിയർത്തൊഴുകും.മുറിയില്‍ എ.സിയും പുറത്ത് കുടയുമില്ലാത്തതിനെ പറ്റി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ. പകല്‍ച്ചൂടും രാത്രിയില്‍ അസ്വഭാവിക ഉഷ്ണവുംകൊണ്ട് പൊറുതിമുട്ടുകയാണ് കോട്ടയംകാർ. അങ്ങിങ്ങായി മഴ പെയ്തെങ്കിലും തെല്ലും ആശ്വാസമാകുന്നില്ല. ഇടവേളയ്ക്കു ശേഷം ഏതാനും ദിവസങ്ങളായി പകല്‍ചൂട് വീണ്ടും ഉയരുകയാണ്. കാറ്റ് തീരെയില്ലാത്തത് ഉഷ്ണം വർദ്ധിപ്പിക്കുന്നു. മുൻപ് മൂന്നോടെ ചൂട് കുറഞ്ഞിരുന്നുവെങ്കില്‍, ഇപ്പോള്‍ നാലു കഴിഞ്ഞാലും അസ്വസ്ഥത തുടരുന്നു. ചൂട് കൂടിയതോടെ തളർന്നും കുഴഞ്ഞും വീഴുന്നവരുടെ എണ്ണവും കൂടി. ഇരുചക്രവാഹനങ്ങളിലെ യാത്ര പലരും ഒഴിവാക്കുകയാണ്. പരമാവധി കാറിലാക്കുന്നു യാത്ര. ഓട്ടോറിക്ഷയും ബസും ആശ്രയിക്കുന്നവരുടേയും എണ്ണം വർദ്ധിച്ചു.
പ്രശ്നങ്ങള്‍ ഏറുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ രോഗങ്ങള്‍ വർദ്ധിക്കുന്നു
സ്വകാര്യ ഭാഗങ്ങളില്‍ ഫംഗസ് ബാധ
സൂര്യഘാതമേറ്റ് പൊള്ളല്‍
പെയ്ത മഴയ്ക്ക് ഗുണമില്ലാതായി
അത്യുഷ്ണത്തില്‍ ഉരുകുമ്പോഴും ശരാശരി മഴപെയ്ത ഏക ജില്ല കോട്ടയമാണ്. സമീപജില്ലകളിലെല്ലാം മഴ കുറവാണ്. മാർച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 178.1 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോള്‍ 150.3 മില്ലീമീറ്റർ പെയ്തു. 16% മാത്രമാണ് കുറവ്. സാധാരണമഴ കൂടുതലുള്ള പത്തനംതിട്ടയില്‍ 34 % മഴക്കുറവുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ പല പ്രദേശങ്ങളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് ഉയരുന്ന രീതിയിലാണ് മഴ പെയ്തത്. എന്നാല്‍, പടിഞ്ഞാറൻ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നില്ല.
ഇന്നലത്തെ ചൂട് 38.7 ഡിഗ്രി