കോട്ടയം : ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പിൽ പങ്കെടുപ്പിക്കാനുള്ള സ്‌കൂൾ കുട്ടികളെ തിരഞ്ഞെടുക്കാനായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ക്വിസ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്കുകളിൽ ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ മേയ് 10 ന് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കും. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കുന്ന നാലു കുട്ടികൾക്കാണ് മേയ് 20,21,22 തീയതികളിൽ സംസ്ഥാന നീലക്കുറിഞ്ഞി-ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കറ്റ് നൽകി.വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർ)വൈക്കം ബ്ലോക്ക് പഞ്ചായത്ത്: ആദി, ജൂണാ, ദേവനന്ദ, സിദ്ധാർഥ്, ഏറ്റുമാനൂർ ബ്ലോക്ക്: അലൻഷിനു, ദേവിക ഗിരീഷ്, അതുൽകൃഷ്ണ പി. ജയൻ, ജോനാഥ് ബിജുകടുത്തുരുത്തി ബ്ലോക്ക്: ബി. അഭിഷേക്, ഹെലന ജോബി, പി. അനന്തരാമൻ, ഹെലൻ ജോയിഉഴവൂർ ബ്ലോക്ക്: പി. കാർത്തിക, അലൻ സിനു, അനന്തു സജീവ്, ആഷ്‌നിളാലം ബ്ലോക്ക്: പൃഥ്വി പ്രമോദ്, പൂജ പ്രദീപ്, അലൻ അനീഷ്, കൃഷ്ണദേവ് മനൂപ്പാമ്പാടി ബ്ലോക്ക്: എസ്. ആദിത്, കയിഷ്മ കെ. രാജ്, എം.എ. അനന്യ, അനുരഞ്ജന അനിൽ പള്ളം ബ്ലോക്ക്: എ. ആദിത്യൻ, എമി എൽസ എബ്രഹാം, ഫെബിയ സുനിൽ, എ.വി.ലക്ഷ്മിപ്രിയമാടപ്പള്ളി ബ്ലോക്ക്: ആശിഷ് കെ. റെജിമോൻ, കെ.എ. പാർത്ഥൻ, ജോസ്ന സിനോജ്, ഹലൻ മനോജ്കാഞ്ഞിരപ്പള്ളി ബ്ലോക്ക്: നഥാ, ജി. അയ്യപ്പൻ, പ്രദീക്ഷ പ്രദീപ്, ജോ മാത്യുഈരാറ്റുപേട്ട ബ്ലോക്ക്: മിലൻ ജോർജ്, ആഷ്ലി മേഴ്‌സി പ്രിൻസ്, അബിന, കീർത്തന പി. പ്രസന്നൻവാഴൂർ ബ്ലോക്ക്: ബി. വിഘ്‌നേഷ്, അമേയ റോസ് അമൽ, പി.എം. അനശ്വര, എസ്. ശ്രേയ ദേവി